കെ.​കെ. ര​മ​യ്ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; ന്യാ​യീ​ക​രി​ച്ച് എം.​എം. മ​ണി

10:30 AM Jul 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ.​കെ. ര​മ​യ്ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ന്യാ​യീ​ക​ര​ണ​വു​മാ​യി എം.​എം. മ​ണി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​വും നാ​ല് മാ​സ​വു​മാ​യി കെ.​കെ. ര​മ മു​ഖ്യ​മ​ന്ത്രി​യെ​യും സ​ര്‍​ക്കാ​രി​നെ​യും തേ​ജോ​വ​ധം ചെ​യ്യു​ക​യാ​ണെ​ന്നും ഇ​ത്ര​യും നാ​ള്‍ ത​ങ്ങ​ള്‍ ഒ​ന്നും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു.

ഇ​തേ​ക്കു​റി​ച്ച് സ​ഭ​യി​ല്‍ ര​ണ്ട് വാ​ക്ക് സം​സാ​രി​ക്ക​ണ​മെ​ന്ന് തോ​ന്നി. സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ അ​വ​രു​ടെ കൂ​ടെ​യു​ള്ള ഒ​രാ​ള്‍ അ​വ​ര്‍ വി​ധ​വ​യെ​ല്ലെ എ​ന്ന് വി​ളി​ച്ചു ചോ​ദി​ച്ചു. വി​ധ​വ ആ​യ​ത് അ​വ​രു​ടെ വി​ധി​യ​ല്ലേ എ​ന്ന് താ​ന്‍ മ​റു​പ​ടി ന​ല്‍​കി​യ​താ​ണെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു.

ആ ​പ​റ​ഞ്ഞ​തി​ല്‍ തെ​റ്റു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. അ​പ്പോ​ള്‍ ത​ന്‍റെ വാ​യി​ല്‍ വ​ന്ന​ത് അ​ങ്ങ​നെ പ​റ​യാ​നാ​ണ്. അ​തു​കൊ​ണ്ട് പ​റ​ഞ്ഞു​വെ​ന്നും എം.​എം. മ​ണി വ്യ​ക്ത​മാ​ക്കി.