മാ​ന്നാ​റി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് തീ​പി​ടി​ച്ചു; വ​ലി​യ നാ​ശ​ന​ഷ്ടം

10:33 AM Mar 08, 2022 | Deepika.com
പ​രു​മ​ല: മാ​ന്നാ​റി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് തീ​പി​ടി​ച്ച് വ​ലി​യ നാ​ശ​ന​ഷ്ടം. മാ​ന്നാ​ർ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​ബാ​യ് ബ​സാ​ർ എ​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നാ​ണ് തീ​പി​ടി​ച്ച​ത്. പ്ലാ​സ്റ്റി​ക്ക് വ​സ്തു​ക്ക​ളി​ലേ​ക്ക് പ​ട​ർ​ന്ന തീ ​ക​ട മു​ഴു​വ​ൻ വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ട മു​ഴു​വ​ൻ ക​ത്തി​ന​ശി​ച്ച​താ​യാ​ണ് വി​വ​രം. ആ​ള​പാ​യ​മി​ല്ല.

അ​ടു​ത്തു​ള്ള പ​ല​ച​ര​ക്ക് ക​ട​യി​ലേ​ക്കും തീ ​പ​ട​ർ​ന്നി​രു​ന്നു. ഈ ​ക​ട ഭാ​ഗീ​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ 10 യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തീ ​അ​ണ​ച്ചു​വെ​ങ്കി​ലും ക​ടു​ത്ത പു​ക കാ​ര​ണം ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ക​ട​യു​ടെ ഉ​ള്ളി​ൽ ക​യ​റി പ​രി​ശോ​ധി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ എ​ത്ര രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്ന് വി​ല​യി​രു​ത്താ​നാ​കു. അ​തേ​സ​മ​യം, തീ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.