ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന സർക്കാരിന്റെ റിവ്യൂ ഹർജിയാണ് ഫുൾ ബെഞ്ച് പരിഗണിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്.നേരത്തെ ഹര്‍ജി പരിഗണിച്ച ഫുള്‍ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റീസ് വി. ഷിര്‍സിയെ പുതുതായി ഉള്‍പ്പെടുത്തിയത്. ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് സിറ്റിംഗ് നടക്കുന്നത്.