ലൊക്കേഷനിലെ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയാണ് തർക്കമുടലെടുത്തത്. തിങ്കളാഴ്ച രാത്രിയും സ്ഥലത്തു തർക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും തർക്കമുണ്ടായതിനെത്തുടർന്ന് ഷൈൻ ടോം ചാക്കോയും സംഘവും നാട്ടുകാരെ ആക്രമിക്കുകയായിരുന്നാണ് നാട്ടുകാരുടെ പരാതി.
തര്ക്കത്തിനിടയ്ക്ക് നടൻ ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. അതേസമയം, നാട്ടുകാരാണ് തങ്ങളെ ആക്രമിച്ചതെന്നു സിനിമാ പ്രവർത്തകർ പറയുന്നു.
ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് തല്ലുമാല.