കൊച്ചി: പാലാരിവട്ടത്ത് പട്രോളിംഗിനിടെ പോലീസ് ജീപ്പ് ഇടിച്ചു തെറുപ്പിച്ചു. മാലിന്യ ടാങ്കറാണ് ഇടിച്ചു തെറുപ്പിച്ചത്. ഇന്ന് പുലർച്ചെ പെട്രോളിംഗിനിടെ തടഞ്ഞപ്പോഴാണ് സംഭവം.
രാത്രി പട്രോളിംഗിനിടെ ഏലൂർ പോലീസ് ആണ് ടാങ്കർ ലോറിയെ ആദ്യം കൈകാണിച്ചത്. എന്നാൽ ലോറി നിർത്താതെ പോയി. തുടർന്ന് ഇവർ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈവേയിലുണ്ടായിരുന്ന പോലീസ് സംഘം ലോറിയെ കൈ കാണിച്ചു നിർത്താൻ ആവശ്യപ്പെട്ടു.
എന്നാൽ ഇവർ നിർത്താൻ തയാറായില്ല. തുടർന്ന് ലോറിയുമായി പാഞ്ഞെത്തിയ ഇവർ പോലീസ് വാഹനം ഇടിച്ചു തെറുപ്പിച്ചു. പോലീസുകാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപെടാൻ ശ്രമിച്ച ഡ്രൈവറെയും ക്ലീനറെയും പോലീസ് ഓടിച്ചിട്ടു പിടിച്ചു. ജോലി തടസപ്പെടുത്തിയതിനും പോലീസുകാരെ കൊല്ലാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസെടുത്തു.
കൊച്ചിയിൽ പട്രോളിംഗിനിടെ പോലീസ് വാഹനം ഇടിച്ചു തെറുപ്പിച്ചു
09:19 AM Mar 08, 2022 | Deepika.com