കീവ്: കിഴക്കൻ യുക്രെയ്നിലെ ഖാർകീവിൽ നടന്ന പോരാട്ടത്തിനിടെ റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ വിറ്റാലി ജെറാസിമോവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രെയ്ൻ പ്രതിരോധ രഹസ്യാന്വേഷണ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ റഷ്യ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
റഷ്യയിലെ സെൻട്രൽ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ 41-ആം ആർമിയുടെ മേജർ ജനറൽ, ചീഫ് ഓഫ് സ്റ്റാഫ്, ആദ്യത്തെ ഡെപ്യൂട്ടി കമാൻഡറുമായിരുന്നു ജെറാസിമോവ്. മറ്റു നിരവധി മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ജെറാസിമോവിന്റേത് എന്ന കരുതുന്ന ചിത്രവും യുക്രെയ്ൻ ഉദ്യോഗസ്ഥർ പങ്കുവച്ചു. രണ്ടാം ചെചെൻ യുദ്ധത്തിലും റഷ്യയുടെ സിറിയൻ ദൗത്യത്തിലും ജെറാസിമോവ് പങ്കാളിയായിരുന്നുവെന്ന് യുക്രെനിയൻ ഇന്റലിജൻസ് പറയുന്നു. ക്രിമിയ പിടിച്ചടക്കിയതിൽ നിർണായക പങ്കുവഹിച്ചതിന് അദ്ദേഹത്തിന് മെഡലും ലഭിച്ചിട്ടുണ്ട്.
റഷ്യൻ സൈനിക നേതാവിനെ വധിച്ചതായി യുക്രെയ്ൻ; പ്രതികരിക്കാതെ റഷ്യ
08:01 AM Mar 08, 2022 | Deepika.com