നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളി​ല്ല; റ​ഷ്യ-​യു​ക്രെ​യ്‍​ന്‍ മൂ​ന്നാം​വ​ട്ട ച​ര്‍​ച്ച ക​ഴി​ഞ്ഞു

05:12 AM Mar 08, 2022 | Deepika.com
കീ​വ്: റ​ഷ്യ-​യു​ക്രെ​യ്‍​ന്‍ മൂ​ന്നാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച ബെ​ലാ​റൂ​സി​ൽ പൂ​ർ​ത്തി​യാ​യി. മൂ​ന്നാം ഘ​ട്ട ച​ർ​ച്ച​യി​ൽ നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് യു​ക്രെ​യ്ൻ ഉ​പ​ദേ​ശ​ക​നെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്‌​സ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

മാ​നു​ഷി​ക ഇ​ട​നാ​ഴി,വെ​ടി​നി​ര്‍​ത്ത​ൽ, സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. യു​ദ്ധ​മേ​ഖ​ല​ക​ളി​ൽ മാ​നു​ഷി​ക ഇ​ട​നാ​ഴി സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ ചെ​റി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മി​ര്‍ സെ​ലെ ന്‍​സ്‌​കി​യു​ടെ ഉ​പ​ദേ​ശ​ക​ന്‍ മി​ഖാ​യി​ലോ പോ​ഡോ​ലി​യാ​ക് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, യു​ക്രെ​യ്നു​മാ​യു​ള്ള ച​ർ​ച്ച ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​ർ​ന്നി​ല്ലെ​ന്ന് ക്രെം​ലി​ൻ പ്ര​തി​നി​ധി പ​റ​ഞ്ഞു. ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 28ന് ​ന​ട​ന്ന ഒ​ന്നാം​വ​ട്ട ച​ർ​ച്ച​യും മാ​ർ​ച്ച് നാ​ലി​ന് ന​ട​ന്ന ര​ണ്ടാം​വ​ട്ട ച​ർ​ച്ച​യും ബെ​ലാ​റൂ​സി​ല്‍ വ​ച്ചാ​ണ് ന​ട​ന്ന​ത്.

അ​ടു​ത്ത വ്യാ​ഴാ​ഴ്ച റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വും യു​ക്രെ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ദി​മി​ട്രോ കു​ലേ​ബ​യും ത​മ്മി​ലും ച​ർ​ച്ച ന​ട​ത്തും.