ബി​ജെ​പി​ക്ക് തൊ​ഴി​ൽ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢോ​ദ്ദേ​ശ്യം: തേ​ജ​സ്വി യാ​ദ​വ്

04:13 AM Mar 08, 2022 | Deepika.com
പാ​റ്റ്ന: ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ സ്വ​കാ​ര്യ​വ​ൽ​ക​രി​ക്കു​ന്ന​തി​നു പി​ന്നി​ൽ തൊ​ഴി​ൽ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢോ​ദ്ദേ​ശ്യ​മു​ണ്ടെ​ന്നു ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് ആ​രോ​പി​ച്ചു. പൊ​തു​മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും തൊ​ഴി​ൽ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു തേ​ജ​സ്വി യാ​ദ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

ജാ​തി സെ​ൻ​സ​സ് ന​ട​ത്തി പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ ജ​ന​സം​ഖ്യാ​നു​പാ​തം നി​ർ​ണ​യി​ക്ക​ണ​മെ​ന്നും അ​ത​നു​സ​രി​ച്ചാ​ക​ണം സ​ർ​ക്കാ​ർ ബ​ജ​റ്റ് ത​യാ​റാ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​സ്‌​ലിം​ക​ളു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​ണ​മെ​ന്ന ബി​ജെ​പി എം​എ​ൽ​എ​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ടു പ്ര​തി​ഷേ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ത​യാ​റാ​കാ​ത്ത​തു ഖേ​ദ​ക​ര​മാ​ണെ​ന്നു തേ​ജ​സ്വി പ​റ​ഞ്ഞു.