കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പുതിയ വൈസ് ചാസലറായി പ്രഫ. എം.വി. നാരായണനെ ഗവര്‍ണര്‍ നിയമിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസറും സ്കൂള്‍ ഓഫ് ലാഗ്വേജസ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചു വരവെയാണ് പുതിയ നിയമനം.
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ഫോറിന് ലാംഗ്വേജസ് വിഭാഗം ഡീനും അക്കാദമിക് കൗണ്‍സില്‍ അംഗവുമാണ്. കാലിക്കറ്റ് സര്‍വകലാശാലയുടെ എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റർ ഡയറക്ടര്‍, ഇംഗ്ലീഷ് വിഭാഗം തലവന്‍, ജപ്പാനിലെ മിയാസാക്കി ഇന്റര്‍നാഷണല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലിറ്റററേച്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ വിഭാഗം പ്രഫസര്‍, യുഎഇയിലെ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജ, യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്റര്‍, തൃശൂര്‍ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് വിഭാഗം ലക്ചറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡിയും കരസ്ഥമാക്കി.
നിരവധി ദേശീയ/ അന്തര്‍ദേശീയ ജേര്‍ണലുകളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി അറുപതിലധികം ലേഖനങ്ങളും ഏഴു ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു.
പ്രഫ. എം.വി. നാരായണന് സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍
11:52 PM Mar 07, 2022 | Deepika.com