യു​ക്രെ​യ്ൻ: 734 മ​ല​യാ​ളി​ക​ൾ​കൂ​ടി കേ​ര​ള​ത്തി​ൽ എ​ത്തി

11:22 PM Mar 07, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യു​ക്രെ​യ്നി​ൽ​നി​ന്ന് ഓ​പ്പ​റേ​ഷ​ൻ ഗം​ഗ ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​യ 734 മ​ല​യാ​ളി​ക​ളെ​ക്കൂ​ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തി​ച്ചു.

ഡ​ൽ​ഹി​യി​ൽ​നി​ന്ന് 529 പേ​രും മും​ബൈ​യി​ൽ​നി​ന്ന് 205 പേ​രു​മാ​ണ് ഇ​ന്നു കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഇ​തോ​ടെ യു​ക്രെ​യ്നി​ൽ​നി​ന്ന് എ​ത്തി​യ​വ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2,816 ആ​യി.