പനാജി: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ബിജെപി ഇതര കക്ഷികളുമായി തെരഞ്ഞെടുപ്പാനന്തര സഖ്യത്തിന് തയാറാണെന്ന് ഗോവൻ കോൺഗ്രസ്. ഫെബ്രുവരി 14നാണ് 40 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
മാർച്ച് 10നാണ് വോട്ടെണ്ണൽ നടക്കുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 21 സീറ്റുകൾ ലഭിച്ചില്ലെങ്കിൽ തങ്ങൾ ബിജെപി ഇതര കക്ഷികളായ എംജിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ പിന്തുണ നേടുമെന്നാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി സെക്രട്ടറി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
2017ൽ 17 സീറ്റുകൾ നേടി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ബിജെപിക്ക് 13 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ചെറുപാർട്ടികളെയും സ്വതന്ത്രരെയും ഒപ്പം നിർത്തി ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.
ഗോവയിൽ ബിജെപി ഇതര കക്ഷികളുമായി സഖ്യത്തിന് തയാറെന്ന് കോൺഗ്രസ്
09:37 PM Mar 07, 2022 | Deepika.com