ന്യൂഡൽഹി: യുക്രെയ്നില്‍ സൈന്യത്തിന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഹര്‍ജോത് സിംഗിനെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ വിമാനത്തിൽ ഡൽഹിയിലെത്തിയ ഹർജോതിനെ ആർആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോളണ്ടില്‍ നിന്നുള്ള ഇന്ത്യൻ സംഘത്തിനൊപ്പമാണ് ഹർജോത് മടങ്ങിയെത്തിയത്. കീവില്‍ നിന്നും ലവിവിലേക്ക് പോകുന്നതിനിടെയാണ് ഹര്‍ജോത് സിംഗിന് വെടിയേറ്റത്. കാലിന് പൊട്ടലുമുണ്ട്. ഇതിനിടെയില്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും നഷ്ടമായിരുന്നു.
മാതൃരാജ്യത്തിന്റെ സംരക്ഷണയിൽ... ഹർജോതിനെ ആർആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
08:53 PM Mar 07, 2022 | Deepika.com