തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണത്തിൽ സിപിഐ അവകാശവാദമുന്നയിക്കും എന്നതിനോട് പ്രതികരിച്ച് സിപിഎം. എല്ലാവർക്കും അവകാശവാദം ഉന്നയിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സീറ്റ് നിർണയവുമായി ബന്ധപ്പെട്ട വിഷയം എൽഡിഎഫ് ചർച്ച ചെയ്യും. എല്ലവർക്കും അവകാശവാദം ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. വിഷയം മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
രാജ്യസഭാ സീറ്റുകളിലെ സിപിഐ അവകാശവാദം; പ്രതികരിച്ച് കോടിയേരി
08:32 PM Mar 07, 2022 | Deepika.com