പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ഭ​ര​ണം നേ​ടു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ

08:10 PM Mar 07, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ വീ​ഴ്ത്തി ആം ​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ ഫ​ലം. കൂ​ടു​ത​ൽ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളും ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് അ​നു​കൂ​ല​മാ​ണ്. കോ​ൺ​ഗ്ര​സി​ന് വ​ൻ തി​രി​ച്ച​ടി​യെ​ന്നാ​ണ് പ്ര​വ​ച​നം.

പോ​ൾ സ്ട്രാ​റ്റ്, റി​പ്പ​ബ്ലി​ക്, ജെ​ൻ കി ​ബാ​ത്ത്, ആ​ക്സി​സ് മൈ ​ഇ​ന്ത്യ സ​ർ​വേ​ക​ളി​ൽ ആ​ണ് ആം ​ആ​ദ്മി ആ​ധി​പ​ത്യം നേ​ടു​മെ​ന്ന് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച് പ​ത്തി​നാ​ണ് യ​ഥാ​ർ​ഥ ജ​ന​വി​ധി​യെ​ന്ന് ആം ​ആ​ദ്മി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ഭ​ഗ​വ​ന്ത് മാ​ൻ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം എ​ക്സി​റ്റ് പോ​ളു​ക​ളെ കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യ ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി ത​ള്ളി.