ന്യൂഡൽഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡന്റിനേയും നിലപാട് അറിയിച്ചതായി ആന്റണി പറഞ്ഞു.
തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയോട് നന്ദി അറിയിച്ചുവെന്നും ആന്റണി പറഞ്ഞു.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്.
രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ. ആന്റണി
06:48 PM Mar 07, 2022 | Deepika.com