വെ​ടി​നി​ർ​ത്ത​ൽ പ​രാ​ജ​യം: ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​ത് നി​ർ​ത്തി; സു​ര​ക്ഷി​ത​മാ​യി തു​ട​രാ​ൻ നി​ർ​ദേ​ശം

03:44 PM Mar 07, 2022 | Deepika.com
കീ​വ്: യു​ക്രെ​യ്‌​നി​ലെ സു​മി​യി​ല്‍ നി​ന്നും ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​ത് എം​ബ​സി നി​ര്‍​ത്തി​വ​ച്ചു. സു​മി​യി​ലെ വെ​ടി​നി​ര്‍​ത്ത​ല്‍ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ബ​സ് പോ​കേ​ണ്ട വ​ഴി​ക​ളി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്നു. പു​തി​യ ഉ​ത്ത​ര​വ് വ​രു​ന്ന​ത് വ​രെ സുരക്ഷിതമായി തു​ട​രാ​ന്‍ എം​ബ​സി വി​ദ്യാ​ര്‍​ഥി​ക​ളോ​ടു നി​ര്‍​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി സം​സാ​രി​ച്ചു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ടെ​ലിഫോ​ൺ സം​ഭാ​ഷ​ണം 50 മി​നി​റ്റ് നീ​ണ്ടു​നി​ന്നു.

യു​ക്രെ​യ്നി​ലെ വെ​ടി​നി​ർ​ത്ത​ലി​നും സു​ര​ക്ഷാ ഇ​ട​നാ​ഴി​ക്കും പു​ടി​നു മോ​ദി ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷി​ത ഒ​ഴി​പ്പി​ക്ക​ലി​ന് മോ​ദി​ക്കു പു​ടി​ൻ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി.

യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ല​ൻ​സ്കി​യു​മാ​യി പു​ടി​ൻ നേ​രി​ട്ടു ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.