"എ​ല്ലാ വ​ഴി​ക​ളും റ​ഷ്യ​യി​ലേ​ക്ക്': മ​നു​ഷ്യ​ത്വ ഇ​ട​നാ​ഴി​ക​ൾ​ക്കെ​തി​രേ യു​ക്രെ​യ്ൻ

03:21 PM Mar 07, 2022 | Deepika.com
കീ​വ്: യു​ദ്ധ​മു​ഖ​ത്തു​നി​ന്ന് സാ​ധാ​ര​ണ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ മ​നു​ഷ്യ​ത്വ ഇ​ട​നാ​ഴി തു​റ​ന്ന നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് യു​ക്രെ​യ്ൻ. ഇ​ട​നാ​ഴി​ക​ളു​ടെ ഉ​പ​യോ​ഗം റ​ഷ്യ​യി​ലേ​ക്കോ ബെ​ല​റൂ​സി​ലേ​ക്കോ പോ​കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ്. ഇ​ത് പൂ​ർ​ണ​മാ​യും അ​സാ​ന്മാ​ർ​ഗി​ക നീ​ക്ക​മെന്നും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി​യു​ടെ വ​ക്താ​വ് പ​റ​ഞ്ഞു.

യു​ക്രെ​യ്ൻ പ്ര​ദേ​ശ​ത്തേ​ക്ക് വീ​ടു​വി​ട്ടി​റ​ങ്ങാ​ൻ യു​ക്രെ​യി​ൻ പൗ​ര​ന്മാ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യുക്രെയ്നിൽ തി​ങ്ക​ളാ​ഴ്ച രാവിലെയാണ് വെ​ടി​നി​ർ​ത്ത​ലി​ന് ശേ​ഷം റ​ഷ്യ മനുഷ്യത്വ ഇ​ട​നാ​ഴി​ക​ൾ തു​റ​ന്ന​ത് . ഒ​ഴി​പ്പി​ക്ക​ലി​നാ​യി തു​റ​ന്ന എ​ല്ലാ ഇ​ട​നാ​ഴി​ക​ളും റ​ഷ്യ​യി​ലേ​ക്കാ​ണ്. ആ​റു ഇ​ട​നാ​ഴി​ക​ളാ​ണ് റ​ഷ്യ​യി​ലേ​ക്ക് തു​റ​ന്നി​രി​ക്കു​ന്ന​ത്.