ഡുനെഡിൻ: വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ ന്യൂസിലൻഡിന് ഒൻപത് വിക്കറ്റിന്റെ തകർപ്പൻ ജയം. മഴമൂലം 27 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റിന് 140 റണ്‍സ് നേടി. 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ കിവീസ് ലക്ഷ്യം മറികടന്നു.
സൂസി ബെയിറ്റ്സ് (പുറത്താകാതെ 79), അമേലിയ കെർ (പുറത്താകാതെ 47) എന്നിവരുടെ ഇന്നിംഗ്സാണ് കിവീസ് ജയം അനായാസമായിക്കയത്. സൂസിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
നേരത്തെ ഓപ്പണർ ഫർഹാന ഹഖ് നേടിയ അർധ സെഞ്ചുറിയാണ് (52) ബംഗ്ലാദേശിന് മാന്യമായ സ്കോർ സമ്മാനിച്ചത്. ഷമീമ സുൽത്താൻ 33 റണ്‍സ് നേടി. കിവീസിനായി ആമി സാറ്റർവെയിറ്റ് മൂന്ന് വിക്കറ്റുകൾ നേടി.
ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് പരാജയം ഏറ്റുവാങ്ങിയ കിവീസിന് ഇന്ന് ജയം അനിവാര്യമായിരുന്നു. ലോകകപ്പിലെ ബംഗ്ലാദേശിന്റെ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു.
വനിതാ ലോകകപ്പ്: ന്യൂസിലൻഡിന് ജയം
01:37 PM Mar 07, 2022 | Deepika.com