ന്യൂഡൽഹി: മീഡിയ വൺ സംപ്രേക്ഷണ വിലക്കിനെതിരെ ചാനൽ ഉടമകൾ നൽകിയ ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് എൻ.വി. രമണയാണ് ഇക്കാര്യം അറിയിച്ചത്.
മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവേയാണ് ഹർജി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. വിലക്കിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാനൽ സുപ്രീംകോടതിയെ സമീപിച്ചത്.
മീഡിയ വൺ സംപ്രേക്ഷണ വിലക്ക്: ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും
01:30 PM Mar 07, 2022 | Deepika.com