ന്യൂഡൽഹി: യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ടെലിഫോണില്‍ കൂടി 35 മിനിട്ട് ഇരുവരും സംസാരിച്ചു.
യുക്രെയ്നിൽ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ നല്കിയ സഹായത്തിന് മോദി, സെലന്‍സ്കിയോട് നന്ദി അറിയിച്ചു. സുമിയിൽ നിന്നും വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിന് മോദി, സെലന്‍സ്കിയോട് സഹായം അഭ്യര്‍ഥിച്ചു.
അതേസമയം, സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് തയാറായിരിക്കാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്കി. അരമണിക്കൂറിനകം തയാറാകാനാണ് നിര്‍ദേശം നല്‍കിയത്. സുമിയില്‍ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ ഉടന്‍ എത്തുമെന്നാണ് സന്ദേശം.
സുമിയില്‍ 594 ഇന്ത്യക്കാരുണ്ട്. ഇതില്‍ 179 പേര് മലയാളികളാണ്. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ഇവരുള്ളത്.
വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിന് സഹായം അഭ്യർഥിച്ച് മോദി; സെലൻസ്കിയുമായി സംസാരിച്ചു
12:47 PM Mar 07, 2022 | Deepika.com