ശ്രീനഗർ: ജമ്മു കഷ്മീരിലെ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ റാഫിയ ദോ നാസർ അഹമ്മദ് ടിൻഡ എന്ന പെൺകുട്ടി ഇന്ന് രാവിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.
ശ്രീനഗറിൽ അമീറ ഖദൽ മാർക്കറ്റിൽ ഇന്നലെയാണ് ഗ്രനേഡ് ആക്രമണം നടന്നത്. നൗഹട്ട പ്രദേശത്ത് താമസിക്കുന്ന മുഹമ്മദ് അസ്ലം മഖ്ദൂമി (70) ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റിരുന്നു.
പരുക്കേറ്റവർ ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രശസ്തമായ റെഡ് സ്ക്വയറിന് സമീപം വൈകുന്നേരം 4.20 നായിരുന്നു സ്ഫോടനം. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശം വളഞ്ഞിരിക്കുകയാണ്. പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; മരണം രണ്ടായി
11:11 AM Mar 07, 2022 | Deepika.com