യു​ദ്ധ​ത്തെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ട​രു​ത്..! റ​ഷ്യ​യി​ൽ പു​രോ​ഹി​ത​ൻ അ​റ​സ്റ്റി​ൽ

10:41 AM Mar 07, 2022 | Deepika.com
മോ​സ്കോ: യു​ക്രെ​യ്ൻ- റ​ഷ്യ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി​രി​ക്കെ യു​ദ്ധ​വി​രു​ദ്ധ പ്ര​സം​ഗം ന​ട​ത്തി​യെന്ന് ആരോപിച്ച് റ​ഷ്യ​ൻ പു​രോ​ഹി​ത​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫാ. ​ജോ​ൺ ബ​ർ​ഡി​നെ​യാ​ണ് റ​ഷ്യ​ൻ പോ​ലീ​സ് ത​ട​ങ്ക​ലി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ബി​ബി​സി റി​പ്പോ​ർ‌​ട്ട് ചെ​യ്തു.

ഞാ​യ​റാ​ഴ്ച ക​രാ​ബ​നോ​വോ ഗ്രാ​മ​ത്തി​ലെ ഒ​രു ചെ​റി​യ കൂ​ട്ടാ​യ്മ​യി​ൽ പ്ര​സം​ഗി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. യു​ക്രെ​യ്നിൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഷെ​ല്ലാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ക​യും ഇ​ട​വ​ക​യു​ടെ വെ​ബ്സൈ​റ്റി​ൽ യു​ദ്ധ​വി​രു​ദ്ധ ചി​ത്ര​ങ്ങ​ൾ ന​ൽ​കി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.

റ​ഷ്യ​ൻ സാ​യു​ധ സേ​ന​യു​ടെ നീ​ക്ക​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി എ​ന്ന കു​റ്റ​മാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. റ​ഷ്യ​യി​ൽ യുക്രെയ്നിനെതിരായ യു​ദ്ധ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​രു​തെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.