മുംബൈ: യുക്രെയ്ൻ പ്രതിസന്ധി ഇന്ത്യൻ ഓഹരി വിപണികളെ വീണ്ടും കൂപ്പുകുത്തിച്ചു. സെൻസെക്സ് 1,428 പോയിന്റ് ഇടിഞ്ഞ് 52,906 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 423 പോയിന്റ് താഴ്ന്ന് 15,847ൽ എത്തി.
മിഡ്, സ്മോൾ ക്യാപ് ഓഹരികൾ നെഗറ്റീവ് സോണിലാണ് വ്യാപാരം നടക്കുന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സമാഹരിച്ച മിക്ക ഗേജുകളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
വ്യാപാരത്തിന്റെ തുടക്കത്തിൽ നിഫ്റ്റി ഓട്ടോ, നിഫ്റ്റി ബാങ്ക് എന്നിവ യഥാക്രമം 4.38 ശതമാനവും 3.69 ശതമാനവും ഇടിഞ്ഞ് സൂചികയ്ക്ക് താഴെയാണ്. അതേസമയം, നിഫ്റ്റി മെറ്റൽ 0.47 ശതമാനം ഉയർന്നു. നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് മാരുതി സുസുക്കിയാണ്.
കരടിയുടെ അക്രമം..! ഓഹരി വിപണിയിൽ കൂട്ടത്തകർച്ച
09:58 AM Mar 07, 2022 | Deepika.com