വെ​ടി​യേ​റ്റ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ഇ​ന്ന് രാ​ജ്യ​ത്തേ​ക്ക് തി​രി​കെ​യെ​ത്തും

09:55 AM Mar 07, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്‌​നി​ല്‍ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി ഹ​ര്‍​ജോ​ത് സിം​ഗ് ഇ​ന്ന് രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തും. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ത്തി​ല്‍ 200 പേ​ര്‍​ക്കൊ​പ്പ​മാ​ണ് ഹ​ര്‍​ജോ​ത് സിം​ഗ് ഹി​ന്‍​ഡ​ന്‍ വ്യോ​മ​താ​വ​ള​ത്തി​ല്‍ പ​റ​ന്നി​റ​ങ്ങു​ക.

ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴോ​ടെ സം​ഘ​മെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പോ​ള​ണ്ടി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത്. ഹ​ര്‍​ജോ​ത് സിം​ഗ് അ​തി​ര്‍​ത്തി ക​ട​ന്ന് പോ​ള​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

കീ​വി​ല്‍ നി​ന്നും ല​വി​വി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഹ​ര്‍​ജോ​ത് സിം​ഗി​ന് വെ​ടി​യേ​റ്റ​ത്. കാ​ലി​ന് പൊ​ട്ട​ലു​മു​ണ്ട്. ഇ​തി​നി​ടെ​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ടും ന​ഷ്ട​മാ​യി​രു​ന്നു. ത​നി​ക്ക് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ നി​ന്നും യാ​തൊ​രു​വി​ധ സ​ഹാ​യ​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഹ​ര്‍​ജോ​ത് ആ​രോ​പി​ച്ചി​രു​ന്നു.