യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി; പ്ര​ധാ​ന​മ​ന്ത്രി-​സെ​ല​ൻ​സ്‌​കി ച​ർ​ച്ച ഉ​ട​ൻ

09:31 AM Mar 07, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി​യും ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. സെ​ല​ൻ​സ്‌​കി​യു​മാ​യി മോ​ദി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

വെ​ടി​നി​ർ​ത്ത​ലും ഇ​ന്ത്യ​ക്കാ​രു​ടെ ര​ക്ഷാ​ദൗ​ത്യ​വും ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് വി​വ​രം. അ​ൽ​പ്പ​സ​മ​യ​ത്തി​കം സെ​ല​ൻ​സ്‌​കി​യെ വി​ളി​ച്ച് സം​സാ​രി​ക്കു​മെ​ന്നാ​ണ് വി​വ​രം.

യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ സു​മി​യി​ലെ ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ട്. ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി അ​തി​ർ​ത്തി​യി​ലേ​ക്കു മാ​റ്റു​ന്ന കാ​ര്യം ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യും. 600 ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ സു​മി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.