പീ​ഡ​ന പ​രാ​തി; "പ​ട​വെ​ട്ട്' സം​വി​ധാ​യ​ക​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും

08:51 AM Mar 07, 2022 | Deepika.com
കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​നി​മ സം​വി​ധാ​യ​ക​ൻ ലി​ജു കൃ​ഷ്ണ​യു​ടെ അ​റ​സ്റ്റ് ഇന്നു രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. 2020ൽ ​കാ​ക്ക​നാ​ട്ടെ ഫ്ലാ​റ്റി​ലും സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളി​ലും വ​ച്ച് നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കൊ​ച്ചി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി.

കൊ​ച്ചി ഡി​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി ലി​ജു കൃ​ഷ്ണ​ൻ സ​മ്മ​തി​ച്ചി​രു​ന്നു. ബ​ന്ധ​ത്തി​ൽനി​ന്നു പി​ന്മാ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി യു​വ​തി രം​ഗ​ത്തെ​ത്തി​യ​ത്. ലി​ജു കൃ​ഷ്ണ​യു​ടെ സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​തി ത​ന്നെ​യാ​ണ് പ​രാ​തി​ക്കാ​രി.

ക​ണ്ണൂ​രി​ലെ സി​നി​മ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽനി​ന്നാ​ണ് ലി​ജു കൃ​ഷ്ണ​നെ ഇ​ൻ​ഫോ പാ​ർ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​ൽ എ​ടു​ത്ത​ത്. നി​വി​ന്‍ പോ​ളി​യും മ​ഞ്ജു വാ​ര്യ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ‘പ​ട​വെ​ട്ട്’ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ണ് ലി​ജു.

ലി​ജു കൃ​ഷ്ണ ആ​ദ്യ​മാ​യി സം​വി​ധാ​ന ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​ട​വെ​ട്ട്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ഇ​യാ​ൾ ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ തു​ട​ര്‍​ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി​വ​ച്ചു.

സ​ണ്ണി വെ​യ്ൻ, ഷ​മ്മി തി​ല​ക​ൻ, അ​തി​ഥി ബാ​ല​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ഇ​ന്ദ്ര​ൻ​സ്, സു​ധീ​ഷ്, വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. സ​ണ്ണി വെ​യ്ൻ ആ​ദ്യ​മാ​യി നി​ർമിക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.