റ​ഷ്യ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് നെ​റ്റ്ഫ്‌​ളി​ക്‌​സ്

07:20 AM Mar 07, 2022 | Deepika.com
മോ​സ്കോ: യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് റ​ഷ്യ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് നെ​റ്റ്ഫ്‌​ളി​ക്‌​സ്. നെ​റ്റ് ഫ്‌​ളി​ക്‌​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​മാ​യ ദി ​വെ​റൈ​റ്റി യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

യു​ക്രെ​യ്നി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നെ​റ്റ്ഫ്‌​ളി​ക്‌​സ് റ​ഷ്യ​യി​ല്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ​യും സീ​രീ​സു​ക​ളു​ടെ​യും സം​പ്രേ​ക്ഷ​ണം നേ​ര​ത്തെ ത​ട​ഞ്ഞി​രു​ന്നു. ഇ​പ്പോ​ള്‍ നെ​റ്റ് ഫ്‌​ളി​ക്‌​സി​ന്‍റെ സേ​വ​നം പൂ​ര്‍​ണ​മാ​യും റ​ദ്ദ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

റ​ഷ്യ​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ല ഒ​റ്റി​റ്റി പ്ലാ​റ്റ്‌​ഫോ​മു​ക​ളും റ​ഷ്യ​യി​ല്‍ സം​പ്രേ​ഷ​ണം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.