മെ​ക്സി​ക്കോ​യി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ഏ​റ്റു​മു​ട്ട​ൽ; 26 പേ​ർ​ക്ക് പ​രി​ക്ക്

05:02 AM Mar 07, 2022 | Deepika.com
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ഇ​രു​ടീ​മി​ന്‍റെ​യും ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ലി​ഗ എം​എ​ക്സി​ൽ ക്വെ​റെ​റ്റാ​രോ​യും അ​റ്റ്‌​ല​സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഏ​റ്റു​മു​ട്ട​ൽ തു​ട​ർ​ന്ന​തോ​ടെ 63-ാം മി​നി​റ്റി​ൽ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു.

മ​ത്സ​രം നി​ർ​ത്തി​വെ​ച്ച​പ്പോ​ൾ സ​ന്ദ​ർ​ശ​ക​രാ​യ അ​റ്റ്‌​ല​സ് 1-0ന് ​മു​ന്നി​ൽ എ​ത്തി​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​നി​ടെ പ​രി​ക്കേ​റ്റ 26 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. "ആ​ള​പാ​യ​മൊ​ന്നും ഇ​ല്ലെ​ങ്കി​ലും ഇ​തൊ​രു ദു​ര​ന്ത​മ​ല്ലെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക്വെ​റെ​റ്റാ​രോ ഗ​വ​ർ​ണ​ർ മൗ​റീ​ഷ്യോ കു​രി പ​റ​ഞ്ഞു.

അ​ക്ര​മ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​മെ​ന്ന് ലി​ഗ എം​എ​ക്‌​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക​ൽ അ​രി​യോ​ള പ​റ​ഞ്ഞു. അ​ക്ര​മ​ത്തെ അ​സ്വീ​കാ​ര്യ​വും അ​സ​ഹ​നീ​യ​വു​മാ​ണ് എ​ന്ന് ഫി​ഫ വി​ശേ​ഷി​പ്പി​ച്ചു.