സം​സ്കൃ​ത​നാ​ട​കം: പൊ​യി​ൽ​കാ​വി​ന്‍റെ 14 വ​ർ​ഷ​ത്തെ കു​ത്ത​ക ത​ക​ർ​ന്നു

01:04 AM Jan 07, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ഹൈസ്കൂൾ വിഭാഗം സം​സ്കൃ​ത നാ​ട​ക​മ​ത്സ​ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി വി​ജ​യ​ക്കൊ​ടി നാ​ട്ടി​യ പൊ​യി​ൽ​ക്കാ​വ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇ​ക്കൊ​ല്ലം ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ഒ​തു​ങ്ങി.
ഇ​ത്ത​വ​ണ ആ​ശ്വാ​സ​മാ​യ​ത് മി​ക​ച്ച​ന​ടി​ക്കു​ള്ള പു​ര​സ്കാ​രം മാ​ത്രം. കെ.​മാ​ള​വി​ക​യാ​ണ് സം​സ്കൃ​ത നാ​ട​ക​ത്തി​ലെ ഇ​ത്ത​വ​ണ​ത്തെ മി​ക​ച്ച ന​ടി.
ര​ണ്ട് വ​ർ​ഷം ജി​ല്ലാ​ക​ലോ​ത്സ​വ​ത്തി​ൽ മോ​ണോ​ആ​ക്ടി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ മാ​ള​വി​ക​യ്ക്ക് ഇ​ക്കൊ​ല്ലം എ ​ഗ്രേ​ഡ് കൊ​ണ്ട് തൃ​പ്തി​പെ​ടേ​ണ്ടി​വ​ന്നു. അ​പ്പീ​ൽ ന​ൽ​കി​യ​താ​യി സ്കു​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.