ചി​രി​പ്പി​ച്ച്.. ചി​ന്തി​പ്പി​ച്ച് ... അ​ച്ഛ​നാ​രാ മോ​ൻ ഒ​ന്നാ​മ​തെ​ത്തി

01:04 AM Jan 07, 2017 | Deepika.com
കോ​ഴി​ക്കോ​ട്:​ കു​റ്റ്യാ​ടി എം​ഐ​യു​പി സ്കൂ​ളിന്‍റെ അ​ച്ഛ​നാ​രാ മോ​ൻ എ​ന്ന നാ​ട​കം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
വി​ദ്യാ​ഭ്യാ​സം പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​ച്ചേ​ർ​ന്ന അ​നു​ഭ​വ​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കുന്ന ടാ​ഗോ​റി​ന്‍റെ മീ​ശ എ​ന്ന നോ​വ​ലി​നെ ആസ്പദമാക്കിയായിരുന്നു ​നാ​ട​കം.​പ​തി​നെ​ട്ട് വ​ർ​ഷ​മാ​യി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന നാ​ട​ക​ക​ള​രി​യാ​യ നാ​ട​ക​പ്പു​ര​യി​ലെ കൂ​ട്ടു​കാ​രാ​ണ് നാ​ട​ക​ത്തി​ൽ ത​ക​ർ​ത്ത​ഭി​ന​യി​ച്ച് ആ​സ്വാ​ദ​ക​രു​ടെ കൈ​യ്യ​ടി നേ​ടി​യ​ത്.
കെ.​ര​ഞ്ജി​ത്തി​ന്‍റെ ര​ച​ന​യി​ൽ ലി​നീ​ഷ് ന​ര​യം​കു​ള​മാ​ണ് നാ​ട​കം സം​വി​ധാ​നം ചെ​യ്ത​ത്. ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ​തോ​രാ​മ​ഴ’ എ​ന്ന കു​ട്ടി സി​നി​മ​യും ഈ ​സ്കൂ​ളി​ന്‍റെ സം​ഭാ​വ​ന​യാ​യി​രു​ന്നു.
നാ​ട​ക​ത്തി​ൽ ത​ൻ​ഹ ത​ബ​സ്സ്, ബി​ലാ​ൽ മു​ഹ​മ്മ​ദ് നി​ഹാ​ൽ, ശി​വ​ന​ന്ദ, സ​ഫ ഫാ​ത്തി​മ, നി​ബ്രാ​സ് ഷ​ഹാ​മ, ന​ന്ദ​കി​ഷോ​ർ, ശി​ഞ്ചി​ൽ, സ്വാ​തി​ല​ക്ഷ്മി എ​ന്നി​വ​ർ വേ​ഷ​മി​ട്ടു.