ജനപ്രിയ ഇനങ്ങൾ ഇന്ന് അരങ്ങിൽ

01:02 AM Jan 07, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ആ​വേ​ശ കൊ​ടു​മു​ടി​യേ​റി കോ​ഴി​ക്കോ​ട് ജി​ല്ലാ​സ്കൂ​ൾ ക​ലോ​ത്സ​വം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് സി​റ്റി​യും (244 പോ​യി​ന്‍റ് ) ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും (210 പോ​യി​ന്‍റ് ) യു​പി​വി​ഭാ​ഗ​ത്തി​ലും (92 പോ​യി​ന്‍റ് ) ചേ​വാ​യൂ​രും മൂ​ന്നേ​റു​ന്നു.
ബാ​ലു​ശേ​രി​യാ​ണ് (234)ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​ത്ത്.​ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കോഴിക്കോട് സിറ്റി (207 ), യു​പി​വി​ഭാ​ഗ​ത്തി​ൽ ബാ​ലു​ശേ​രി (89) എ​ന്നീ ഉ​പ​ജി​ല്ല​ക​ൾ ര​ണ്ടാം​സ്ഥാ​ന​ത്താ​ണ്.
ഇ​ന്ന​ലെ വി​വി​ധ മ​ൽ​സ​ര​വേ​ദി​ക​ളി​ൽ സം​ഘാ​ട​ക​രും മ​ത്സ​രാ​ർ​ഥി​ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. വേ​ദി എ​ട്ടി​ൽ ന​ട​ന്ന ദ​ഫ് മു​ട്ട് മ​ത്സ​ര​വും വേ​ദി നാ​ലി​ൽ ന​ട​ന്ന എ​ച്ച്എ​സ് വി​ഭാ​ഗം നാ​ട​ക​മ​ൽ​സ​ര​വും ബ​ഹ​ള​ത്തി​ൽ മു​ങ്ങി.
ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത്് എ​ത്താ​തി​രു​ന്ന ടീ​മു​ക​ൾ​ക്ക് നാ​ട​ക​മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു വേ​ദി​ക്കു​മു​ന്നി​ലെ ത​ർ​ക്കം.​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം മ​ത്സ​രം ത​ട​സ്സ​പ്പെ​ട്ടു. പി​ന്നീ​ട് വൈ​കി എ​ത്തി​യ​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച​ത്.
ദ​ഫ് മു​ട്ട് മ​ൽ​സ​ര​ത്തി​ൽ പ്ര​ശ്സ്ത ദ​ഫ്മു​ട്ട് പ​രി​ശീ​ല​ക​ൻ കോ​യ​മാ​ഷു​ടെ സം​ഘ​ത്തി​ന് സം​ഘാ​ട​ക​ർ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​കി എ​ന്നാ​യി​രു​ന്നു അ​ക്ഷേ​പം. ശ​ബ്ദ​ക്ര​മീ​ക​ര​ണ​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഇ​ത്്.​
എ​ന്നാ​ൽ പ്ര​ശ്്ന​ങ്ങ​ൾ സം​ഘാ​ട​ക​ർ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്കു​ക​യും മ​ത്സ​രം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു.
വേ​ദി മൂ​ന്നി​ൽ ന​ട​ന്ന ഭ​ര​ത​നാ​ട്യം മ​ത്സ​ര​വു​മാ​യി​ബ​ന്ധ​പ്പെ​ട്ടും വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രേ ആ​ക്ഷേ​പ​മു​യ​ർ​ന്നു. ഫ​ലം പ്ര​ഖ്യാ​പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ്പീ​ലു​ക​ളും ഭ​ര​ത​നാ​ട്യ​മ​ത്സ​ര​ത്തിലാണ് വന്നത്.
ഇ​ന്ന് ജ​ന​പ്രി​യ ഇ​ന​ങ്ങ​ളാ​യ ഒ​പ്പ​ന, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​വി​ഭാ​ഗം നാ​ട​ക​മ​ത്സ​രം എ​ന്നി​വ അ​ര​ങ്ങേ​റും.
നാ​ട​കം അ​ര​ങ്ങേ​റു​ന്ന വേ​ദി നാ​ലി​നെ​തി​രേ അ​സൗ​ക​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.