വേനപ്പാറ: വേനപ്പാറ ഇടവക വികാരി ഫാ. ആന്റണി പുരിയിടത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു.
ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷതവഹിച്ചു.
ബിഷപ് എമരിറ്റസ് മാർ പോൾ ചിറ്റിലപ്പിള്ളി ആദരിച്ചു. ജൂബിലി സ്മാരക മെമന്റോ സമർപ്പണം ജോർജ് എം. തോമസ് എംഎൽഎ നിർവഹിച്ചു.
താമരശേരി രൂപത വികാരി ജനറാൾ മോണ്‍. മാത്യു മാവേലി, രാഷ്്ട്രദീപിക മുൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മോണ്‍ മാത്യു എം. ചാലിൽ, ഇടവക പ്രതിനിധി മേഴ്സി സണ്ണി കണ്ണെഴത്ത് ആശംസകൾ അർപ്പിച്ചു.
ആഘോഷ കമ്മിറ്റി ജനറൽ കണ്‍വീനർ കുര്യാക്കോസ് ചേന്ദംകുളം, ആഘോഷ കമ്മിറ്റി ചെയർമാൻ ഫാ. ബെനഡിക്ട് ചേന്ദംകുളം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ വിജോയ് മേക്കാട്ട എന്നിവർ പ്രസംഗിച്ചു.
പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു
01:02 AM Jan 07, 2017 | Deepika.com