തി​രു​വ​ങ്ങൂ​ർ കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി മാ​ർ​ച്ചി​ൽ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കും

01:02 AM Jan 07, 2017 | Deepika.com
കൊ​യി​ലാ​ണ്ടി: ഒ​രു വ​ർ​ഷം മു​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത കേ​ര​ളാ​ഫീ​ഡ്സിന്‍റെ തി​രു​വ​ങ്ങൂരെ കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി​യി​ൽ മാ​ർ​ച്ച് അ​വ​സാ​ന​ത്തി​നു​മു​ന്പ് ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​മെ​ന്ന് ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി കെ. ​രാ​ജു.
കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നു​ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കെ​ട്ടി​ട​ത്തി​ന് ന​ന്പ​ർ ല​ഭി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ൾ ഏ​താ​ണ്ട് പ​രി​ഹ​രി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​
കെ​ട്ടി​ട​ന​ന്പ​ർ ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ വൈ​ദ്യു​തി ല​ഭി​ക്കാ​നാ​യി കെ. ​ദാ​സ​ൻ​എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കും.
തി​രു​വ​ങ്ങു​ർ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം ആ​രേ​യും പു​തു​താ​യി ജോ​ലി​ക്ക് നി​യ​മി​ച്ചി​ട്ടി​ല്ല. പു​തി​യ നി​യ​മ​ന​ത്തെ കു​റി​ച്ച​ല്ല ഫാ​ക്ട​റി​യി​ൽ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​തി​നെക്കു​റി​ച്ചാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
എം​എ​ൽ​എ മാ​രാ​യ കെ. ​ദാ​സ​ൻ, ഇ.​കെ. വി​ജ​യ​ൻ, ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കോ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​ൻ ക​ണ്ണ​ഞ്ചേ​രി, എം. ​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​ർ മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.