തിരുനാൾ ആഘോഷം

01:02 AM Jan 07, 2017 | Deepika.com
പാ​റോ​പ്പ​ടി
സെ​ന്‍റ് ആ​ന്‍റ​ണീ​സ്
കോ​ഴി​ക്കോ​ട്: പാ​റോ​പ്പ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വിശുദ്ധ ​സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ൽ കൊ​ടി​യേറ്റി.
ക​രു​ണ​യു​ടെ ജ​പ​മാ​ല​യ്ക്കു ശേ​ഷം ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് തി​രു​വ​ന്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന അ​സി.​വി​കാ​രി ഫാ. ​ജോ​ർ​ജ് വെ​ള്ള​ക്കാ​ക്കു​ടി കാ​ർ​മ്മി​ക​നാ​യി. ഇ​ന്ന് മ​താ​ധ്യാ​പ​ക ദി​ന​മാ​യും നാ​ളെ കു​ടും​ബ കൂ​ട്ടാ​യ്മ-​വി​ദ്യാ​ർ​ഥി- വ​യോ​ജ​ന ദി​ന​മാ​യും ആ​ച​രി​ക്കും. ഒ​ൻ​പ​തി​ന് യു​വ​ജ​ന ദി​നം, 10ന് ​പ്ര​വാ​സി ദി​നം, 11ന് ​ഭ​ക്ത സം​ഘ​ട​നാ ദി​നം, 12ന് ​സ​മ​ർ​പ്പി​ത ദി​നം എ​ന്നി​ങ്ങ​നെ ആ​ച​രി​ക്കും.
13 മു​ത​ൽ 15 വ​രെ​യാ​ണ് പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ. 14ന് ​രാ​വി​ലെ 7.30ന് ​കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, വൈ​കി​ട്ട് മൂ​ന്നി​ന് തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ക്ക​ൽ, 4.45ന് ​ക​രു​ണ​യു​ടെ ജ​പ​മാ​ല,അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വിശുദ്ധ ​കു​ർ​ബാ​ന, 6.45ന് ​സി​ൽ​വ​ർ ഹി​ൽ​സ് ഗ്രൗ​ണ്ടി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. സി​ൽ​വ​ർ ഹി​ൽ​സ് ഗ്രൗ​ണ്ടി​ൽ ഫാ.​കു​ര്യ​ൻ താ​ന്നി​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം രാ​ത്രി 8.30ന് ​വാ​ദ്യ​മേ​ളം. 15ന് ​രാ​വി​ലെ 5.45നും 7.30​നും വിശുദ്ധ ​കു​ർ​ബാ​ന. 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​- താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഉ​ച്ച​യ്ക്ക് 12ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. വൈ​കി​ട്ട് 6.30ന് ​ക​ലാ​സ​ന്ധ്യ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ മു​ടി, ക​ഴു​ന്ന്, അ​ടി​മ എ​ന്നി​വ​യ്ക്കു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​ർ​ജ് വെ​ള്ളാ​രം​കാ​ലാ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
അശോകപുരം ഇൻഫന്‍റ് ജീസസ്
കോ​ഴി​ക്കോ​ട്: അ​ശോ​ക​പു​രം ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ​ത്തി​ൽ ഉ​ണ്ണീ​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 16 വ​രെ ന​ട​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് വി​കാ​രി ഫാ. ​വി​ൽ​സ​ൺ മു​ട​ത്തു​കു​ന്നേ​ൽ കൊ​ടി​യേ​റ്റും. 5.30 ദി​വ്യ​ബ​ലി, സ​ന്ദേ​ശം, നൊ​വ​ന- വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ൺ ഒ​റ​വു​ങ്ക​ര. നാ​ളെ രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, സ​ന്ദേ​ശം- ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ചാ​ക്കോ​ച്ച​ൻ പു​തു​കു​ള​ങ്ങ​ര, ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​ന്പി​ൽ, ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ട്, ഫാ. ​ജോ​ജി, ഫാ. ​തോ​മ​സ് അ​റ​യ്ക്ക​ൽ, ഫാ. ​തോ​മ​സ് ച​ക്കി​ട്ട​മു​റി​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
14ന് ​വൈ​കു​ന്നേ​രം ആ​റി​ന് പൊ​തു​യോ​ഗം, ക​ലാ​സ​ന്ധ്യ. 15ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 5.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം- വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു മാ​വേ​ലി, ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, തി​രു​നാ​ൾ നേ​ർ​ച്ച. അ​വ​സാ​ന ദി​വ​സ​മാ​യ 16ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി​ക്ക് ഫാ. ​വി​ൽ​സ​ൺ മു​ട്ട​ത്തു​കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 7.45ന് ​കൊ​ടി​യി​റ​ക്കം.
ക​രി​യാ​ത്തും​പാ​റ,
കാ​റ്റു​ള്ള​മ​ല ​
കൂ​രാ​ച്ചു​ണ്ട്: ക​രി​യാ​ത്തും​പാ​റ, കാ​റ്റു​ള്ള​മ​ല ഇ​ട​വ​ക​ക​ളി​ലെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ക​രി​യാ​ത്തും​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ളി​ന് വി​കാ​രി ഫാ.​ജോ​സ​ഫ് ക​ള​ത്തി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ർ​ജ് തെ​ക്കേ​ക്ക​ര​മ​റ്റം മു​ഖ്യ കാ​മ്മി​ക​ത്വം വ​ഹി​ച്ചു.
കാ​റ്റു​ള്ള​മ​ല സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​മാ​ത്യൂ നി​ര​പ്പേ​ൽ കൊ​ടി​യേ​റ്റി. ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​ന്പി​ൽ, ഫാ. ​ബി​നോ​യ് പാ​ല​ക്കാ​ട്ട്, ഫാ. ​ബി​നു പാ​ല​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​ന്പി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
പേ​രാ​ന്പ്ര സെന്‍റ് ഫ്രാൻസിസ് അസീസി
പേ​രാ​ന്പ്ര: സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി ദൈ​വാ​ല​യ ഇ​ട​വ​ക ദി​നാ​ഘോ​ഷം വ​ട​പു​റം സെ​ന്‍റ് ഫ്രാ​ൻ​സീ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ഷാ​ജു ആ​നി​ത്തോ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​കാ​രി ഫാ. ​ജോ​സ്ക​രി​ങ്ങ​ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ബീ​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​വാ​ഹ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​ക​ളെ ഫാ. ​മാ​ത്യു ക​ള​രി​ക്ക​ൽ ആ​ദ​രി​ച്ചു. ഫാ. ​ബോ​സ്കോ താ​ന്നി​ക്ക​പ്പാ​റ സ​മ്മാ​ന​ദാ​നം ന​ട​ത്തി. പാ​ദു​വ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ജ​സ്റ്റി​ൻ നെ​ല്ലി​ക്കു​ന്നേ​ൽ, പാ​രീ​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മ​ഞ്ചേ​രി​ൽ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ഷി കോ​നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചമൽ സെന്‍റ് ജോർജ്
താ​മ​ര​ശേരി: ച​മ​ൽ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് കു​റ്റി​ക്കാ​ട്ടി​ൽ കൊ​ടിയേറ്റി. ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ’ആ​ഷേ​ർ ക​ലാ​സ​ന്ധ്യ’ ഫാ.​വി​ൻ​സ​ന്‍റ് ഏ​ഴാ​നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​കാ​രി ഫാ.​ജോ​ർ​ജ് കു​റ്റി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ർ​പ്പി​ത ജീ​വി​ത​ത്തി​ന്‍റെ സുവർണ ജൂ​ബി​ലി നി​റ​വി​ലെത്തിയ മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ തെ​ർ​സീ​ന, സ​ണ്‍​ഡേ സ്കൂ​ളി​ൽ ഹെ​ഡ്മാ​സ്റ്റ​റാ​യി 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി തു​ട​രു​ന്ന ബി​ജു ക​ണി​പ്പ​ള്ളി​ൽ, ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രായ തോ​മ​സ് മു​ള​വേ​ലി​ക്കു​ന്നേ​ൽ, ജോ​സ​ഫ് പി​ള്ള​ച്ചി​റ, വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​മാ​രാ​യ മാ​ത്യു പ​ന​ച്ചാ​ൽ- എ​ൽ​സി പ​ച്ച​നാ​ൽ, ജോ​സ് ക​രോ​ട്ട്- ആ​ൻ​സി ക​രോ​ട്ട്, ബി​ജു ഓ​രി​ക്ക​ൽ- സു​നി​ത ഓ​രി​ക്കൽ, ബെ​ന്നി ന​രി​വേ​ലി​ൽ- ജാ​ൻ​സി ന​രി​വേ​ലി​ൽ, ജോ​ർ​ജ് കു​ടി​യി​രി​ക്ക​ൽ -ലി​സ​മ്മ കു​ടി​യി​രി​ക്ക​ൽ, ക​ല്ലു​വേ​ലി​ൽ ചാ​ക്കോ- അ​ന്ന​ക്കു​ട്ടി ചാ​ക്കോ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പാ​രി​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ കു​ന്ന​ത്തേ​ട്ട്, ജോ​ണ്‍​സ​ണ്‍ ക​രോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.