ഹ​ജ്ജ് സീ​റ്റു​ക​ൾ കൂടും

12:59 AM Jan 07, 2017 | Deepika.com
കൊ​ണ്ടോ​ട്ടി: മ​ക്ക​യി​ലെ മ​താ​ഫ് വി​ക​സ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി അ​റേ​ബ്യ വെ​ട്ടി​ക്കു​റ​ച്ച 20 ശ​ത​മാ​നം ഹ​ജ്ജ് ക്വാ​ട്ട പു​ന​സ്ഥാ​പി​ച്ച​തോ​ടെ ഈ ​വ​ർ​ഷം ഹ​ജി​ന് 36,000 ഹ​ജ് സീ​റ്റു​ക​ൾ ഇ​ന്ത്യ​ക്ക് അ​ധി​കം ല​ഭി​ക്കും.
നാ​ലു വ​ർ​ഷ​മാ​യി മ​ക്ക​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​മ​ട​ക്കം പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 2013 മു​ത​ൽ 20 ശ​ത​മാ​നം ഹ​ജ് സീ​റ്റു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന ഹ​ജ് ക​മ്മ​റ്റി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന സീ​റ്റു​ക​ളും സ്വ​കാ​ര്യ ഹ​ജ് ഗ്രൂ​പ്പു​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്ന സീ​റ്റു​ക​ളും കു​റ​ഞ്ഞു.
വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്ക് മുസ്‌ലിം ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ൽ ആ​യി​രം പേ​ർ​ക്ക് ഒ​രു സീ​റ്റ് എ​ന്ന നി​ല​യ്ക്കാ​ണ് സൗ​ദി അ​റേ​ബ്യ അനുവദിക്കുന്നത്. ഇ​ത​നു​സ​രി​ച്ച് 1,72,000 സീ​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. 20 ശ​ത​മാ​നം കു​റ​ച്ച​തോ​ടെ 36,000 സീ​റ്റു​ക​ൾ ഇ​ല്ലാ​തെ​യാ​യി. ഇ​തോ​ടെ എ​ണ്ണം 1,36,000 ആ​യി. ഇ​തി​ൽ 1,0000 സീ​റ്റു​ക​ൾ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക​ൾ​ക്കും, ശേ​ഷി​ക്കു​ന്ന​വ സ്വ​കാ​ര്യ ഹ​ജ്ജ് ഗ്രൂ​പ്പു​ക​ൾ​ക്കും ല​ഭി​ച്ചു.
ഈ ​വ​ർ​ഷം സ്വ​കാ​ര്യ ഹ​ജ്ജ്ഗ്രൂ​പ്പു​ക​ൾ​ക്ക് 36,000 സീ​റ്റു​ക​ൾ ന​ൽ​കി​യാ​ലും 1,36,000 സീ​റ്റു​ക​ൾ ബാ​ക്കി​വ​രും. ഇ​വ മു​ഴു​വ​നാ​യും ഹ​ജ്ജ് ക​മ്മ​റ്റി​ക​ൾ​ക്ക് വീ​തം വച്ചാ​ൽ അ​പേ​ക്ഷ​ക​ർ കൂ​ടു​ത​ലു​ള​ള കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള​ള സം​സ്ഥാ​ന​ങ്ങ​ളി​ലെ തീ​ർ​ത്ഥാ​ട​ക​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​വും.