കോ​ഴി​ക്കോ​ട് സം​സ്ഥാ​ന​ത്തെ ആ​ദ്യ സ​ന്പൂ​ർ​ണ ഒ​ഡി​എ​ഫ് ജി​ല്ല​യാ​യി

12:59 AM Jan 07, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പി​ന്നാ​ലെ ന​ഗ​ര​സ​ഭ​ക​ളും ല​ക്ഷ്യം നേ​ടി​യ​തോ​ടെ കോ​ഴി​ക്കോ​ട് സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ സ​ന്പൂ​ർ​ണ വെ​ളി​യി​ട വി​സ​ർ​ജ​ന വി​മു​ക്ത (ഓ​പ്പ​ണ്‍ ഡി​ഫി​ക്കേ​ഷ​ൻ ഫ്രീ) ​ജി​ല്ല​യാ​യി.
കോ​ഴി​ക്കോ​ട് സ​ന്പൂ​ർ​ണ ഒ​ഡി​എ​ഫ് ആ​യ​തി​ൻ​റ പ്ര​ഖ്യാ​പ​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ 1503, കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ 414, വ​ട​ക​ര 235, പ​യ്യോ​ളി 216, മു​ക്കം 203, രാ​മ​നാ​ട്ടു​ക​ര 100, കൊ​ടു​വ​ള്ളി 99, ഫ​റോ​ക്ക് 85 എ​ന്നി​ങ്ങ​നെ ആ​കെ 2855 ശു​ചി​മു​റി​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യാ​ണ് ന​ഗ​ര​മേ​ഖ​ല​യി​ൽ ല​ക്ഷ്യം നേ​ടി​യ​ത്.
ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 12,799 15,654 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ ശു​ചി​മു​റി നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. 2015ൽ ​ന​ട​ത്തി​യ ബേ​സ് ലൈ​ൻ സ​ർ​വേ പ്ര​കാ​രം ക​ണ്ടെ​ത്തി​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ശു​ചി​മു​റി നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. ഒ​രു കു​ടും​ബ​ത്തി​ന് 15,400 രൂ​പ​യാ​ണ് നൽകിയത്.
കോ​ർ​പ​റേ​ഷ​നി​ലെ ഒ​ഡി​എ​ഫ് പ​ദ്ധ​തി ന​ട​ത്തി​പ്പ് കേ​ന്ദ്ര സം​ഘം പ​രി​ശോ​ധി​ച്ച് സർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ പറഞ്ഞു.
എം​എ​ൽ​എ​മാ​രാ​യ കെ. ​ദാ​സ​ൻ, ഇ.​കെ. വി​ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി, ക​ള​ക്ട​ർ എ​ൻ. പ്ര​ശാ​ന്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.