പേ​രാ​ന്പ്ര​യി​ൽ എ​സ്എ​ഫ്ഐ- ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷം

12:59 AM Jan 07, 2017 | Deepika.com
പേ​രാ​ന്പ്ര: പേ​രാ​ന്പ്ര ക​ല്ലോ​ട്ട് എ​സ്എ​ഫ്ഐ- ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രിക്കേ​റ്റു.
എ​സ്എ​ഫ് ഐ ​ഏ​രി​യാ ക​മ്മി​റ്റി അം​ഗം മെ​ൽ​ജോ, മേ​ഴ്സി കോ​ള​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. അ​ർ​ജ്ജു​ൻ, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ അ​ർ​ജു​ൻ​ദേ​വ്, ആ​ർ​എ​സ്എ​സ് ശാ​ഖ കാ​ര്യ​വാ​ഹ​ഗ് പ്ര​സൂ​ണ്‍, ശാ​ഖ മു​ഖ്യ ശി​ക്ഷ​ക് കെ.​എ​സ്. സ​ജി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച്ച എ​സ്എ​ഫ് ഐ ​ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ബോ​ർ​ഡ് പേ​രാ​ന്പ്രസ്‌സ്​സ്റ്റാ​ൻഡി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കു​ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി​രു​ന്നു.
ഇ​തി​ൽ എ​സ്എ​ഫ്ഐ ഏ​രി​യാ സെ​ക്ര​ട്ട​റി എം.​എം. അ​തു​ൽ ദാ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പ്ര​ണ​വ് സു​രേ​ന്ദ്ര​ൻ, മെ​ൽ​ജോ എ​ന്നി​വ​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ന​ട​ന്ന പ്ര​ക​ട​നം ആ​ർ​എ​സ്എ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​യ്യേ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു. എ​ന്നാ​ൽ എ​സ്എ​ഫ്ഐ,ഡി​വൈ​എ​ഫ്ഐ എന്നിവയുടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലോ​ട് പ്ര​സൂ​ണി​ന്‍റെ ക​ടകയ്യേറി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​ർ​എ​സ്എ​സ് ആ​രോ​പി​ച്ചു.