കോഴിക്കോട്: ഓടക്കുഴലിൽ നിന്ന് മോഹനരാഗം ഒഴുകിപ്പടർന്നപ്പോൾ ഗംഗദാസിന് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം.
കൊയിലാണ്ടി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ സയൻസ് വിദ്യാർഥിനിയാണ് കൊയിലാണ്ടി സ്വദേശി അനിൽ കുമാറിന്റെയും ഷിയയുടെയും മകളായ എൻ.എസ് ഗംഗദാസ്.
അച്ഛനും അമ്മയും നൃത്താധ്യാപകരാണെങ്കിലും ഗംഗയ്ക്ക് താത്പര്യം ഓടക്കുഴലിനോടായിരുന്നു. അച്ഛൻ നടത്തുന്ന ഏഞ്ചൽ കലാകേന്ദ്രമാണ് ഗംഗയെ കലാരംഗത്തേക്ക് അടുപ്പിച്ചത്. സൂര്യനാരായണനാണ് ഗുരു. മോഹനരാഗത്തിൽ ഗോപിക മനോഹരം എന്ന കൃതി വായിച്ചാണ് ഇത്തവണ ഗംഗ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
മോഹനരാഗം നാലാം വർഷവും ഒഴുകിയെത്തി; ഒന്നാംസ്ഥാനവും
01:24 AM Jan 06, 2017 | Deepika.com