കോഴിക്കോട്: മന്ത്രി കടകംപളളി സുരേന്ദ്രൻ എം.ടി. വാസുദേവൻ നായരെ സന്ദർശിച്ചു.
രാവിലെ ഒൻപതരയോടെ കൊട്ടാരം റോഡിലെ എം.ടിയുടെ വസതിയിലെത്തിയ അദ്ദേഹം അരമണിക്കൂറിലേറെ നേരം ചെലവിട്ടു. രാഷ്ട്രീയ സംസ്കാരിക സംഭവവികാസങ്ങൾ സംബന്ധിച്ച നിലപാടുകൾ ഇരുവരും പങ്കുവച്ചു.
ഗുരുവായൂർ ദേവസ്വത്തിന്റെ ഡയറി മന്ത്രി എം.ടിക്ക് നൽകി. മലപ്പുറം ജില്ലയിലെ ഒൗദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.
മന്ത്രി കടകംപളളി എംടിയെ സന്ദർശിച്ചു
01:24 AM Jan 06, 2017 | Deepika.com