ഫാ. ഉഴുന്നാലിലിനെ മോചിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന്
01:19 AM Jan 06, 2017 | Deepika.com
കൂരാച്ചുണ്ട്: ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കുന്നതിന് കേന്ദ്ര, കേരള സർക്കാരുകൾ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് കൂരാച്ചുണ്ട് ഒൻപതാം വാർഡ് കോണ്ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.ജെ മാണി ഉദ്ഘാടനം ചെയ്തു. സുനീർ പുനത്തിൽ അധ്യക്ഷത വഹിച്ചു. പെണ്ണമ്മ പനയ്ക്കവയൽ, അബ്ദുൾ റഹിമാൻ, നജീബ് മടവകക്കി എന്നിവർ പ്രസംഗിച്ചു.