വിലങ്ങാട് വീ​ട് ക​ത്തി ന​ശി​ച്ചു

01:19 AM Jan 06, 2017 | Deepika.com
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് വീ​ടി​ന് തീ ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം. ക​ണി​രാ​ഗം അ​പ്പ​ച്ച​ൻ എ​ന്ന കെ.​ജെ ജോ​സി​ന്‍റെ ഓ​ടി​ട്ട വീ​ടാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ചയ്ക്ക് ര​ണ്ട​ര​യോ​ടെ ക​ത്തി ന​ശി​ച്ച​ത്.
സം​ഭ​വം ന​ട​ക്കു​ന്പോ​ൾ വീ​ട്ടിൽ ആളില്ലാതിരുന്നത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. അ​ടു​ക്ക​ള​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ആ​ധാ​രം, പ​ണം, സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. 15 ല​ക്ഷം രൂ​പ​യു​ടെ നഷ്ടം ക​ണ​ക്കാ​ക്കു​ന്നു.
നാ​ട്ടു​കാ​ർ തീ​ അണയ്​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെറിച്ച് വീ​ട് ത​ക​ർ​ന്ന്് ത​രി​പ്പ​ണ​മാ​യി.
ചേ​ല​ക്കാ​ട് നി​ന്ന് ര​ണ്ട് യൂണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്തി​യെ​ങ്കി​ലും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ​ട​ക്കം കത്തി.