തിരുവന്പാടി: ഡിഎഫ്സി തിരുവന്പാടി ഫൊറോന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ജൈവനന്മ എന്ന പേരിൽ നടപ്പാക്കിയ പയർ കൃഷിയുടെ വിളവെടുപ്പ് നടത്തി.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ അസി. മാനേജർ ഫാ. ജേക്കബ് കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്തു. എ.ജെ. സെബാസ്റ്റ്യൻ, ബാബു അഗസ്റ്റിൻ, സിബി കുഴിവേലി, എൻ.വി. ദിവാകരൻ, കെ.സി. എൽസമ്മ, ജോളി ജോസഫ്, സജീ പെണ്ണാപറന്പിൽ, അബ്ദുൾ നാസർ, കെ.കെ ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
ജൈവ പച്ചക്കറി വിളവെടുപ്പ്
01:19 AM Jan 06, 2017 | Deepika.com