വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലാണ് ആര്യയ്ക്കും സേറയ്ക്കും കേരളത്തിലേക്കുള്ള യാത്ര സാധ്യമായത്. ഇവര്‍ക്കുള്ള യാത്രാസൗകര്യമൊരുക്കാന്‍ മന്ത്രി റെസിഡന്റ് കമ്മീഷണറെയും നോര്‍ക്ക സിഇഒയെയും ചുമതലപ്പെടുത്തി.
നേരത്തെ, സേറയെ വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് എയര്‍ഏഷ്യ കമ്പനി നിലപാട് സ്വീകരിച്ചിരുന്നു. യുക്രെയ്നില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തത് എയര്‍ഏഷ്യ വിമാനമായിരുന്നു.