പ​റി​ച്ചെ​ടു​ക്കാ​ൻ റ​യ​ൽ, പി​ടി​ച്ചു​നി​ർ​ത്താ​ൻ പി​എ​സ്ജി; പൊ​ന്നും​വി​ല പ്ര​തീ​ക്ഷി​ച്ച് എം​ബാ​പ്പെ

11:26 AM Mar 04, 2022 | Deepika.com
പാ​രീ​സ്: ഫ്ര​ഞ്ച് താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യെ കൂ​ടെ​നി​ർ​ത്താ​ൻ എ​ന്തും ചെ​യ്യാ​നു​റ​ച്ച് പാ​രീ​സ് സാൻ ഷെർമെയ്ൻ. എം​ബാ​പ്പെ​യു​ടെ ക​രാ​ർ നീ​ട്ടാ​ൻ ക്ല​ബ്ബ് "എ​ല്ലാം' ചെയ്യു​മെ​ന്ന് പി​എ​സ്ജി സ്‌​പോ​ർ​ട്‌​സ് ഡ​യ​റ​ക്ട​ർ ലി​യ​നാ​ർ​ഡോ പ​റ​ഞ്ഞു.

ക്ല​ബു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഫ്രീ ​ട്രാ​ൻ​സ്ഫ​റി​ൽ റ​യ​ൽ‌ മാ​ഡ്രി​ഡി​ലേ​ക്ക് പോ​കാ​ൻ എം​ബാ​പ്പെ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​എ​സ്ജി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഏ​റെ നാ​ളാ​യി മാ​ഡ്രി​ഡ് ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഓ​ഗ​സ്റ്റി​ൽ എം​ബാ​പ്പെ​യ്‌​ക്ക് 180 മി​ല്യ​ൺ യൂ​റോ (200 മി​ല്യ​ൺ ഡോ​ള​ർ) വ​രെ റ​യ​ൽ വാ​ഗ്ദാ​നം ചെ​യ്ത​താ​യി വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു.

ഇ​തു​വ​രെ റ​യ​ലു​മാ​യി എം​ബാ​പ്പെ ക​രാ​റി​ലെ​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ താ​ര​ത്തി​നാ​യി ത​ങ്ങ​ൾ എ​ല്ലാം ചെ​യ്യു​മെ​ന്ന് ലി​യ​നാ​ർ​ഡോ വ്യ​ക്ത​മാ​ക്കി. താ​ര​ത്തെ നി​ല​നി​ർ​ത്താ​ൻ ക്ല​ബ് എ​ല്ലാം ചെ​യ്യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫു​ട്ബോ​ൾ ലോ​ക​ത്തെ എ​ക്കാ​ല​ത്തേ​യും വ​ലി​യ താ​ര​മാ​യ ല​യ​ണ​ൽ മെ​സി​യു​ടെ വ​ര​വും പി​എ​സ്ജി​യി​ൽ എം​ബാ​പ്പെ​യു​ടെ സ്ഥാ​ന​ത്തി​ന് ഇ​ള​ക്കം ത​ട്ടി​യി​ട്ടി​ല്ല. എം​ബാ​പ്പെ​യു​ടെ കാ​ലു​ക​ളാ​ണ് ടീ​മി​ന്‍റെ ഗോ​ൾ മി​ഷീ​ൻ. ഈ ​സീ​സ​ണി​ൽ ക്ല​ബി​നാ​യി ഫ്ര​ഞ്ച് താ​രം നേ​ടി​യ​ത് 24 ഗോ​ളു​ക​ളാ​ണ്. ടോ​പ് സ്കോ​റ​ർ പ​ട്ടി​ക​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​യ മെ​സി​ക്ക് ഏ​ഴു ഗോ​ൾ മാ​ത്ര​മാ​ണ് സ​മ്പാ​ദ്യം.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ എം​ബാ​പ്പെ പി​എ​സ്‌​ജി​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​രി​ൽ സ്ലാ​ട്ട​ൻ ഇ​ബ്രാ​ഹി​മോ​വി​ച്ചി​നൊ​പ്പം ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി. ഇ​രു​വ​ർ​ക്കും 156 ഗോ​ളാ​ണ്. പി​എ​സ്ജി​ക്കാ​യി കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ​തി​ന്‍റെ റി​ക്കാ​ർ​ഡ് എ​ഡി​സ​ൺ ക​വാ​നി​ക്കാ​ണ്. 200 ഗോ​ളാ​ണ് പാ​രീ​സ് ടീ​മി​നു​വേ​ണ്ടി ക​വാ​നി നേ​ടി​യ​ത്.‌