ന്യൂഡൽഹി: യുക്രെയ്നില്‍ കുടുങ്ങിയ 630 വിദ്യാര്‍ഥികളെ കൂടി സുരക്ഷിതരായി നാട്ടില്‍ തിരികയെത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് C-17 വിമാനങ്ങളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
റൊമാനിയ, ഹംഗറി എന്നിവിടങ്ങളില്‍ എത്തിയ വിദ്യാര്‍ഥികളെയാണ് മടക്കിക്കൊണ്ടുവന്നത്. ഇന്നലെ അർധരാത്രിയിലും ഇന്ന് പുലർച്ചയുമായി ഡൽഹിയിലെ ഹിൻഡൻ എയർബേസിലാണ് വിമാനം പറന്നിറങ്ങിയത്.
ഇനിയും നിരവധി വിദ്യാര്‍ഥികള്‍ അതിര്‍ത്തികളിലും മറ്റുമായി രാജ്യത്തേക്ക് മടങ്ങിയെത്താന്‍ കാത്തിരിക്കുന്നുണ്ട്.
യുക്രെയ്നിൽ നിന്നും 630 വിദ്യാർഥികളെ കൂടി എത്തിച്ചു
10:01 AM Mar 04, 2022 | Deepika.com