കോ​ഹ്‌​ലി​യി​ൽ ക​ണ്ണും​ന​ട്ട്; മൊ​ഹാ​ലി​യി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

09:22 AM Mar 04, 2022 | Deepika.com
മൊ​ഹാ​ലി: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​ത്-​മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ സ​ഖ്യ​മാ​ണ് ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ൺ ചെ​യ്യു​ന്ന​ത്. ശു​ഭ്മാ​ൻ ഗി​ല്ലി​നെ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ ഹ​നു​മ വി​ഹാ​രി ടീ​മി​ലെ​ത്തി. മൂ​ന്ന് സ്പി​ന്ന​ർ​മാ​രും ര​ണ്ട് പേ​സ​ർ​മാ​രു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​നു​ശേ​ഷം ഇ​ന്ത്യ​ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ക്രി​ക്ക​റ്റ​ർ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള വി​രാ​ട് കോ​ഹ്‌​ലി​യു​ടെ 100-ാം രാ​ജ്യാ​ന്ത​ര ടെ​സ്റ്റ് മ​ത്സ​രം കൂ​ടി​യാ​ണി​ത്. സ​ച്ചി​ൻ അ​ട​ക്ക​മു​ള്ള മു​ൻ താ​ര​ങ്ങ​ൾ കോ​ഹ്‌​ലി​ക്ക് ആ​ശം​സ അ​റി​യി​ച്ചു.

ഇ​ന്ത്യ​ക്കാ​യി 100 ടെ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കു​ന്ന 12-ാമ​നാ​ണ് കോ​ഹ്‌​ലി. ടെ​സ്റ്റി​ൽ 8,000 ക്ല​ബ്ബി​ലേ​ക്ക് 38 റ​ണ്‍​സ് അ​ക​ലം മാ​ത്ര​മാ​ണ് കോ​ഹ്‌​ലി​ക്കു​ള്ള​ത്. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ആ​റാ​മ​ത് ബാ​റ്റ​റും ലോ​ക​ത്തി​ലെ 32-ാമ​നു​മാ​കും കോ​ഹ്‌​ലി. കോ​ഹ്‌​ലി​യു​ടെ 100-ാം ടെ​സ്റ്റി​നാ​യി സ്റ്റേ​ഡി​യ​ത്തി​ന്‍റെ സീ​റ്റിം​ഗ് ക ​പ്പാ​സി​റ്റി​യു​ടെ 50 ശ​ത​മാ​നം കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.