ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം റോ​ഡ്നി മാ​ർ​ഷ് അ​ന്ത​രി​ച്ചു

09:18 AM Mar 04, 2022 | Deepika.com
സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം റോ​ഡ്‌​നി മാ​ര്‍​ഷ്(74) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ അ​ന്ത്യം.

ക്വീ​ന്‍​സ് ല​ന്‍​ഡി​ലെ ബു​ണ്ട​ബെ​ര്‍​ഗി​ല്‍ വ​ച്ചാ​ണ് നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ന്‍​ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

1970 മു​ത​ല്‍ 1984 വ​രെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യ്ക്കാ​യി 96 ടെ​സ്റ്റു​ക​ളി​ല്‍ ക​ളി​ച്ചി​ട്ടു​ണ്ട്.