സ്റ്റാ​ർ​ലി​ങ്ക് റ​ഷ്യ​ൻ ആ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി എ​ലോ​ൺ മ​സ്ക്

07:47 AM Mar 04, 2022 | Deepika.com
ന്യൂ​യോ​ർ​ക്ക്: ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​മാ​യ സ്റ്റാ​ർ​ലി​ങ്ക് റ​ഷ്യ​ന്‍ ആ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി സ്‌​പേ​സ് എ​ക്‌​സ് സി​ഇ​ഒ ഇ​ലോ​ണ്‍ മ​സ്‌​ക്. യു​ദ്ധം മൂ​ലം രാ​ജ്യ​ത്തു ഇ​ന്‍റ​ർ​നെ​റ്റ് ത​ട​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​ക്രെ​യ്നി​ൽ സ്റ്റാ​ർ​ലി​ങ്ക് ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

"ഏ​തു​നേ​ര​ത്തും സ്റ്റാ​ര്‍ ലി​ങ്കി​നു​നേ​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. അ​ത്യാ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ മാ​ത്രം സ്റ്റാ​ര്‍ ലി​ങ്ക് ആ​ക്ടി​വേ​റ്റ് ചെ​യാ​ന്‍ ശ്ര​മി​ക്ക​ണം. ഉ​പ​യോ​ക്താ​ക്ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം'- ഇ​ലോ​ൺ മ​സ്ക് ട്വി​റ്റ​റി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

യു​ക്രെ​യ്ൻ ഐ​ടി മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് ഇ​ലോ​ൺ മ​സ്ക് സ്റ്റാ​ർ​ലി​ങ്ക് യു​ക്രെ​യ്നി​ൽ ല​ഭ്യ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സ്റ്റാ​ർ​ലി​ങ്ക് യു​ക്രെ​യ്നി​ൽ ആ​ക്ടി​വേ​റ്റ് ചെ​യ്തു.