കീവ്: റഷ്യൻ അധിനിവേശത്തിൽ രണ്ടായിരത്തിലേറെ ജനങ്ങൾ കൊല്ലപ്പെട്ടുവെങ്കിലും കീഴടങ്ങില്ലെന്നാവർത്തിച്ച് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. യുക്രെയ്ൻ ജനതയ്ക്കു ഒരുതരത്തിലുള്ള ഭയവുമില്ല. രാജ്യത്തെ ഛിന്നഭിന്നമാക്കാനും കഴിയില്ല.
നമ്മെ നശിപ്പിക്കാൻ അവർക്കു കഴിയില്ല. യുക്രെയ്ൻ ജനത പേടിച്ചുവെന്നും ഉടൻ കീഴടങ്ങുമെന്നും ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് യുക്രെ യ്നെക്കുറിച്ച് ഒന്നുമറിയില്ലെന്നും തന്റെ ടെലഗ്രാം ചാനലിലൂടെ സെലൻസ്കി വ്യക്തമാക്കി.
തിരിച്ചുപോയി റഷ്യക്കാരെ സംരക്ഷിക്കാനും അദ്ദേഹം റഷ്യൻ പട്ടാളത്തോട് ആവശ്യപ്പെട്ടു.
റഷ്യക്ക് മുമ്പിൽ കീഴടങ്ങില്ലെന്ന് ആവർത്തിച്ച് സെലൻസ്കി
01:33 AM Mar 04, 2022 | Deepika.com