ര​ഞ്ജി: ഉ​ത്ത​രാ​ഖ​ണ്ഡ് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 194 ന് ​പു​റ​ത്ത്

09:30 PM Mar 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി​ട്രോ​ഫി​യി​ൽ ആ​ന്ധ്ര​യ്ക്കെ​തി​രേ ഉ​ത്ത​രാ​ഖ​ണ്ഡ് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 194 റ​ണ്‍​സി​ന് പു​റ​ത്ത്. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ കു​നാ​ൽ ച​ന്ദേ​ല​യു​ടേ​യും (52) ഓ​പ്പ​ണ​ർ ക​മ​ൽ സിം​ഗി​ന്‍റെ​യും (42) മി​ക​വി​ലാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് നാ​ണ​ക്കേ​ടി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട​ത്.

മ​റ്റു​ള്ള​വ​ർ​ക്കാ​ർ​ക്കും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​നാ​യി​ല്ല. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ബ​ന്ധു​ര അ​യ്യ​പ്പ​യും മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ പൃ​ഥ്വി​രാ​ജു​മാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​നെ ത​ക​ർ​ത്ത​ത്.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ആ​ന്ധ്ര ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​ന്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 42 എ​ന്ന നി​ല​യി​ലാ​ണ്. ടോ​സ് നേ​ടി​യ ഉ​ത്ത​രാ​ഖ​ണ്ഡ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.